ചിത്രം :ഹണി ബീ
സംഗീതം :ദീപക് ദേവ്
ഗാനരചന / ആലാപനം :ലാൽ
മെഹഫിൽ കൊഴുക്കാന് പെണ്ണെ
ഷഹനായി കേൾക്കുന്നു പൊന്നേ
തബല പെരുക്കനു കൂടെ
സാരംഗി പാടുന്നു കണ്ണേ
ഹേയ് ബലെ ബലെ മുഴക്കന് സദിര്
പെട്ടി പാട്ടിലു മയങ്ങ്ന രാവ്
നാളെ വിളിക്കണ നേരം കാത്ത്
വർണ്ണ കനവുകൾ മേയ്യണ മാരൻ
ഇന്നലെകളെ തിരികെ വരുമോ
കനവിനഴകെ പിറകെവരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറക് തരുമോ
(മെഹഫിൽ)
കുന്തിരിക്ക പുഴയായ് ഒഴുകും
തുറമുഖത്തെ കുളിര്
ആനയിക്കാൻ ആർപ്പു വിളിക്കാൻ
അഴിമുഖത്തെ തിരകൾ
വെന്ജരിക്കാൻ പുതുമഴയെത്തും
പൊന്നോരുക്കാൻ നിങ്ങൾ
കാലിൽ മിന്നും നൂലിഴ കോർക്കാൻ
പൂവിരിപ്പാവെത്തും
അരികയെത്തും അരികിലെത്തും
നിന്റെ മണവാളൻ
(ഇന്നലെകളെ )
കാത്തു കാത്തൊരു നാളുപിറക്കും
നല്ല പുലരി ജനിക്കും
വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
പാന പാത്രം നിറയും
മാരനൊത്തു മടങ്ങും പെണ്ണൊരു
മാരിവില്ലായ് മാറും
കായലലകൾ തൊട്ടുതലോടും
കൊച്ചി കാറ്റുവിതുമ്പും
പോയി വരു നീ പോയ്‌വരുനീ
പുതുക്ക പെണ്ണാളെ
(ഇന്നലകളെ )x 2
0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.